ഡൽഹി: പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങൾക്കും സംസ്ഥാന തലസ്ഥാനങ്ങൾക്കുമായി വികസനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്ക് പദ്ധതി ഗുണകരമാകും. ഓരോ നഗരവും 5 വർഷം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ ധനസമാഹരണം നടത്തുന്നതാണ് ഈ അർബൻ ചലഞ്ച് ഫണ്ട്
ഡൽഹി: ശമ്പള പരിഷ്കരണത്തിന് മുമ്പ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസവുമായി കേന്ദ്രം. ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ജനുവരി മുതലുള്ള ഡിഎയും ഡിആറും വർധിപ്പിച്ചേക്കും. ഹോളിക്ക് മുമ്പ്, മാർച്ചിൽ ഇതുസംബന്ധിച്ച് ഔദ്യോഗക പ്രഖ്യാപനമുണ്ടാകും. അതേസമയം, 2025 ഡിസംബറിലെ AICPI-IW ഡാറ്റ ലേബർ ബ്യൂറോ പുറത്തുവിട്ടു. AICPI-IW (അഖിലേന്ത്യാ ഉപഭോക്തൃ
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് നാളെ. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമാകും. ആദായ നികുതിയിൽ ഇളവ് ഉണ്ടാകുമോ എന്നാണ് രാജ്യത്തെ മധ്യവർഗം ഉറ്റുനോക്കുന്നത്. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ
ഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിന് ജനുവരി 28 ന് തുടക്കമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകി. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിക്കും. ഫെബ്രുവരി 1, ഞായറാഴ്ചയാകും ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ്
ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത്
തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകാനുള്ള എസ്എസ്കെ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ ഗഡുവായ 319 കോടി അനുവദിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്ന് മന്ത്രി പറയുന്നു. നവംബർ പത്തിന് വിദ്യാഭ്യാസമന്ത്രി ഡൽഹിയിലേക്ക് പോകുമെന്നും ചർച്ച നടത്തുമെന്നും
തിരുവനന്തപുരം: ദേശീയ തലത്തിൽ ഒരു ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കണമെന്ന 2025 ലെ കരട് വൈദ്യുതി (ഭേദഗതി) ബില്ലിലെ നിർദ്ദേശം വിവാദമാകുന്നു. വിഷയത്തിൽ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ബില്ലിൽ പറയുന്ന വൈദ്യുത കൗൺസിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര
കൊച്ചി: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉരുണ്ട് കളിച്ച് കേന്ദ്രം. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകാതെ വീണ്ടും സാവകാശം തേടുകയായിരുന്നു കേന്ദ്രം. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ
























