ചെന്നൈ: വിജയ് ചിത്രം ജനനായകന് സെൻസർ ബോർഡ് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. രാവിലെ പതിനൊന്നരയോടെയാണ് കോടതി കേസ് പരിഗണിക്കുക. സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി) നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

















