വേറിട്ട ആശയങ്ങളിലൂടെ നടന്നവർ ബിസിനസിൽ എന്നും വിജയിച്ചിട്ടേയുള്ളൂ. അതിനുള്ള ഉദാഹരണമാണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ആരും ചിന്തിക്കാത്ത ബിസിനസ് ആശയം നടപ്പിലാക്കി വിജയം കൈവരിച്ചതിന്റെ കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ഷെൽ ഹെയർ വഴി ലക്ഷങ്ങളാണ് ഈ
തേങ്ങ ചിരകിയെടുത്തശേഷം വെറുതെ വലിച്ചെറിയുന്ന ചിരട്ടകൾ കൊണ്ട് ബിസിനസിൽ വിജയം കൈവരിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. പാലക്കാട് സ്വദേശിനിയായ മരിയ കുര്യാക്കോസ് ആണ് വേറിട്ട ആശയത്തിലൂടെ ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നത്. 4,000 രൂപ നിക്ഷേപത്തിൽ മരിയ സ്ഥാപിച്ച തേങ്ങ എന്ന ബ്രാൻഡ് ഇന്ന് 1 കോടി രൂപ വിറ്റു വരവിൽ എത്തിനിൽക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു സംരംഭക ആവുകയെന്ന മോഹം
കൃഷിയോടുള്ള സ്നേഹം മാത്തുക്കുട്ടി ടോം എന്ന ചെറുപ്പക്കാരന് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയതാണ്. കൃഷിക്കാരായ മാതാപിതാക്കളെ കണ്ടാണ് ടോം വളർന്നത്. ഒരു മൾട്ടി നാഷണൽ കാർ നിർമ്മാണ കമ്പനിയിൽ ജോലി ലഭിച്ചപ്പോഴും മനസിൽ കൃഷിയോടുള്ള സ്നേഹം മറന്നില്ല. മൂന്നുവർഷം ജോലി ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി കൃഷിക്കാരനാകണമെന്ന മോഹം അടക്കാനായില്ല. ഒടുവിൽ ജോലി രാജിവച്ച് സ്വന്തം നാടായ
പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പൂക്കളുടെ വിപണി മൂല്യം മനസിലാക്കി അവയെ ഒരു ബിസിനസാക്കി മാറ്റി ലാഭം കൊയ്യുന്നവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ലഭ്യത വളരെ കുറഞ്ഞ താമരയും ആമ്പലും കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ച വനിതയാണ് തൃശൂർ സ്വദേശിനിയായ ലതിക സുദൻ. ഗാർഡനിങ്ങിലെ തന്റെ താൽപര്യമാണ് ഇത്തരമൊരു ബിസിനസ് ആശയത്തിലേക്ക് അധ്യാപിക കൂടിയായ ലതികയെ
മരണക്കിടയിലെ തന്റെ ഭർത്താവിന്റെ അവസാന ആഗ്രഹമാണ് 67 കാരിയായ ഫിലോ തോമസിനെ ഒരു ബിസിനസുകാരിയാക്കി മാറ്റിയത്. തന്റെ ഭാര്യ അച്ചാർ ബിസിനസ് നടത്തി പ്രശസ്തയാവണമെന്നതായിരുന്നു ഫിലോ തോമസിന്റെ ഭർത്താവ് കെ.ജെ.തോമസിന്റെ അവസാനത്തെ ആഗ്രഹം. ഇന്ന് തന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ ഫിലോ തോമസ് അച്ചാർ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ആലപ്പുഴക്കാരിയായ ഫിലോ തോമസിന് പാചകം എന്നു
2016-ൽ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന പൂജ കൗൾ, മഹാരാഷ്ട്രയിലെ സോളാപൂരിലൂടെ സർക്കാർ ബസിൽ സഞ്ചരിക്കുകയായിരുന്നു. അവളുടെ മനസ് മുഴുവൻ തന്റെ കരിയറിനെ രൂപപ്പെടുത്തുന്ന കോളേജ് പ്രോജക്ടിനെക്കുറിച്ചായിരുന്നു. ആ സമയത്താണ്, റോഡരികിൽ കിടന്നുറങ്ങുന്ന ഒരു കൂട്ടം കഴുതകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവൾ ബസിൽ