പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമര വിരിയിച്ച് ബിജെപി. ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിലാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാൻ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന തെക്കേക്കര പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബിജെപിയുടെ പ്രബലയായ വനിതാ നേതാവ് മിനർവാ മോഹനെ തന്നെ
തിരുവനന്തപുരം: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച അംഗങ്ങൾ ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്തി, ഭരണവും പിടിച്ചെന്ന് മുഖ്യമന്ത്രി. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയുമായി സഹകരിച്ചതുമായി
തിരുവനന്തപുരം: കൗൺസിലർക്ക് സൗകര്യമില്ല, അതുകൊണ്ട് എംഎൽഎ ഓഫിസ് ഒഴിയണം എന്ന രീതി ശരിയല്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. ബിജെപിക്ക് കോർപറേഷനിൽ അധികാരം ലഭിച്ചതിന് പിന്നാലെ കൗൺസിലർ ആർ ശ്രീലേഖ വിളിച്ചെന്നും മുറി ഒഴിയാൻ ആവശ്യപ്പെട്ടെന്നും വികെ പ്രശാന്ത് നേരത്തേ പറഞ്ഞിരുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്നും കരാർ കഴിയുന്ന മുറയ്ക്ക് ഒഴിയുന്ന കാര്യം ആലോചിക്കാമെന്ന് അപ്പോൾ തന്നെ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ബിജെപിയിൽ അഭിപ്രായഭിന്നത. വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. എന്നാൽ തിരുവനന്തപുരത്ത് വെച്ച് ഇന്നലെ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടത്തിയില്ല. വിവി രാജേഷ്, വിജി ഗിരികുമാർ എന്നീ പേരുകൾ മേയർ, ഡെപ്യൂട്ടി മേയർ
ഡൽഹി: ബിജെപിയിൽ വീണ്ടും തലമുറമാറ്റത്തിന് വഴിയൊരുങ്ങുന്നു. ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിൻ നബീനെ ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി പ്രഖ്യാപിച്ചതോടെയാണ് ഇതിന് സൂചന ലഭിച്ചത്. 2019 ൽ ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നിലവിൽ ജെപി നദ്ദ അധ്യക്ഷനായി തുടരുകയാണ്. വർക്കിംഗ് പ്രസിഡൻറായ നിതിൻ നബീൻ പിന്നീട് ഈ
പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിങ് വാര്‍ഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എൽഡിഎഫ് വിജയിച്ചത്. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പിഎസ്
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ പാലക്കാട് നഗരസഭയിൽ ബിജെപിയ്ക്ക് മുന്നേറ്റം. വിജയം ഉറപ്പിച്ചു കൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. എൽഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്.
ഡൽഹി: പിഎംശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ പരാമർശത്തിൽ പ്രതികരിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിന് കിട്ടേണ്ടത് കിട്ടാൻ ഇനിയും പാലമായി തുടരുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍
ആലപ്പുഴ: മസാല ബോണ്ടിനെതിരെയുള്ള ED-യുടെ നോട്ടീസിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായിെന്നും പിന്നെ, ഇഡി വാള് വീശിയിറങ്ങിയത്
തിരുവനന്തപുരം: സീറ്റു നിഷേധിച്ചതിലും പാർട്ടി അവഗണനയിലും മനം നൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനുഭാവികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആനന്ദിന്റെ വീട് സന്ദർശിച്ചത്. സംഘടന എപ്പോഴും കൂടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ആനന്ദിന്റെ ബന്ധുക്കളോട്


























