Home Posts tagged Bihar
Homepage Featured India News

രാജ്യത്തെ ഏറ്റവും വലിയ സ്വർണ അയിര് ശേഖരം; ഖനനത്തിനൊരുങ്ങി ബിഹാറിലെ ജമൂയി

പട്ന: ഇന്ത്യയുടെ ആകെ കരുതൽ സ്വർണ അയിര് ശേഖരത്തിന്റെ 44 ശതമാനത്തോളം ഉണ്ടെന്ന് കരുതുന്ന ബിഹാറിൽ ഖനനത്തിനൊരുങ്ങി സർക്കാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ 222.8 ദശലക്ഷം ടൺ സ്വർണ അയിര് ഇവിടെ ഭൂമിക്കടിയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിയമസഭാ പോരിന് കളമൊരുങ്ങുമ്പോഴും ഖനനത്തിനുള്ള
Homepage Featured India News

കോഴ നൽകാത്തതിനാൽ സീറ്റ് നിഷേധിച്ചു; ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ആർജെഡി നേതാവ്

പട്ന: കോഴ നൽകാത്തതിനാൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിൽ ആർജെഡി നേതാവിന്റെ പ്രതിഷേധം. മുതിർന്ന നേതാവ് മദൻ ഷായാണ് മുൻ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. സങ്കടം സഹിക്കാനാകാതെ അദ്ദേഹം ഷർട്ട് വലിച്ചു കീറുകയും പൊട്ടിക്കരയുകയും ചെയ്തു. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവ് സീറ്റ്
Homepage Featured India News

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു- ബിജെപി ധാരണയായി, എൻഡിഎ സീറ്റ് വിഭജനം ഇങ്ങനെ

പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റു വിഭജനം പൂർത്തിയായി. മുന്നണികളിലെ പ്രധാന കക്ഷികളായ ജെഡിയുവും ബിജെപിയും 101 വീതം സീറ്റുകളിലാണ് മത്സരിക്കുക. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയാണ് ജെഡിയു(ജനതാദൾ യുനൈറ്റഡ്). ചിരാ​ഗ് പസ്വാന്റെ പാർട്ടിയായ എൽജെപി(ലോക് ജനശക്തി പാര്‍ട്ടി രാം വിലാസ്) 29 സീറ്റുകളിൽ മത്സരിക്കും. ബിജെപി വക്താവ് ധര്‍മേന്ദ്ര പ്രധാനാണ്
India Lead News News

ബിഹാർ തെരഞ്ഞെടുപ്പ്: തീയതികൾ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് കനത്ത സുരക്ഷയിലെന്ന് ​ഗ്യാനേഷ് കുമാർ

ഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 6 ന് ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കും. നവംബർ 11 ന് രണ്ടാം ഘട്ടവും . നവംബർ 14 നാണ് വോട്ടെണ്ണൽ. ബിഹാർ തെരഞ്ഞെടുപ്പ് കനത്ത
Homepage Featured India News

എസ്ഐആർ; ബിഹാറിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ലക്ഷക്കണക്കിനു പേർ പുറത്ത്

പട്ന: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുശേഷം ചൊവ്വാഴ്ച്ച വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ 68.5 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. മൂന്നു മാസം മുമ്പ് 7.89 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം എസ്ഐആറിനു ശേഷം 7.42 കോടിയായാണ് കുറഞ്ഞത്. എസ്ഐആറിനെ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചു കടത്തലായിലായി പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തിയാക്കിയ ശേഷം സർക്കാർ
Homepage Featured India News

വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ, ബീഹാറിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന; കോപ്പിയടിയെന്ന് പ്രതിപക്ഷം

പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, ബീഹാറിൽ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ്. സ്ത്രീ വോട്ടർമാരാണ് ഇത്തവണ എൻഡിഎയുടെ ലക്ഷ്യം. മഹിള റോസ്ഗാർ പദ്ധതി പ്രകാരം ബീഹാറിലെ 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും. പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. സ്വയംതൊഴിൽ പ്രോത്സാഹനത്തിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. 7500 കോടി രൂപയാണ് പദ്ധതിക്കായി
India News

ഗായത്രി മന്ത്രത്തെ അടിസ്ഥാനമാക്കി വിശ്വാമിത്ര പാർക്കുമായി ബിഹാർ സർക്കാർ 

പട്‌ന: ​വിശ്വാമിത്ര മഹർഷിയുടെ പേരിൽ ഇന്ത്യയിലാദ്യമായി പാർക്ക് ഒരുങ്ങുന്നു. ഗായത്രി മന്ത്ര ആശയത്തെ അടിസ്ഥാനമാക്കിയുള്ള പാർക്കിന് ബിഹാർ ബിജെപിപി സർക്കാർ 24 കോടി രൂപ വകയിരുത്തിയതായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. ധ്യാന കേന്ദ്രങ്ങൾ, വേദ സംസ്കാരത്തിലും ശൈലിയിലുമുള്ള പാതകൾ, മന്ത്രവാക്യങ്ങളാൽ അലങ്കരിച്ച ഇരിപ്പിടങ്ങളുമൊക്കെയാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത്.  പരിസ്ഥിതി