തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.

















