‘സർവ്വം മായ’ക്ക് ശേഷം നിവിൻ പോളി എന്ന ജനപ്രിയ താരത്തിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുന്ന സന്ദർഭത്തിലാണ് ബേബി ഗേൾ എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ
നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം ബേബി ഗേളിന്റെ ട്രെയിലർ പുറത്ത്. ക്രിസ്മസ് സെലിബ്രേഷനും നവജാതശിശുവും ഒക്കെയാണ് ട്രെയിലറിന്റെ തുടക്കത്തിലുള്ളത്. തുടർന്ന് ഒരു ത്രില്ലറായാണ് ചിത്രത്തെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


















