ഏഷ്യ കപ്പിലെ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നിറംമങ്ങി ഇന്ത്യയുടെ ഫീല്‍ഡിങ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്റെ അരഡസനോളം ക്യാച്ചുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. മികച്ച ഫീല്‍ഡര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയുമടക്കം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഹാര്‍ദിക്
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആദ്യ മത്സരമായ പാകിസ്ഥാനെതിരെയുള്ള കളിയിൽ നിർണായക ടോസ് ജയിച്ച ഇന്ത്യ. ടോസിൽ ഇന്ത്യ പാകിസ്ഥാനെതിരെ ഫീൽഡിംഗാണ് തെരഞ്ഞെടുത്തത്. ടോസ് നേടിയത് പാകിസ്ഥാനായിരുന്നെങ്കിൽ തങ്ങളും ഫീൽഡിംഗ് തെരഞ്ഞെടുക്കുമായിരുന്നു എന്ന് പാക് ടീം ക്യാപ്റ്റൻ സൽമാൻ ആഘ പറഞ്ഞു. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യൻ ടീം
ഏഷ്യകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക്. ഒമാനെതിരായ മത്സരത്തിൽ 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സൂപ്പർ ഫോർ ബെർത്ത് ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇന്ത്യ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167
ദുബായ്: ഏഷ്യ കപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് പാക്കിസ്ഥാന്റെ ഓൾറൈണ്ടർ സയിം അയൂബ്. ഇന്ത്യയുടെ മിന്നും പേസർ ജസപ്രീത് ബുംറയെ ഓവറിലെ ആറ് പന്തിലും സയിം ബൗണ്ടറി കടത്തുമെന്ന മുൻ പാക് താരം തൻവീർ അഹമ്മദിന്റെ വീദവാദമാണ് അദ്ദേഹത്തെ വാർത്തകളിൽ സജീവമാക്കിയത്. എന്നാൽ ആറ് സിക്സടിക്കാൻ പോയിട്ട് ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന്
ഏഷ്യ കപ്പ് ബഹിഷ്‌കരണാഹ്വാനം നടത്തിയ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്താകുമോ? ഇന്ത്യക്കെതിരായ മത്സരത്തിലെ തോല്‍വിയോടെ ബഹിഷ്‌കരിക്കാതെ തന്നെ പാക്കിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായേക്കും.ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് ബഹിഷ്‌കരണം ആലോചിച്ചത്. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കില്‍ ഏഷ്യ കപ്പ്
ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി. കാരണം വേറൊന്നുമല്ല വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മധ്യനിര ബാറ്ററായി. സഞ്ജുവിനു അവസരം ലഭിച്ചതായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത് സഞ്ജുവിനുള്ള ഒരു കെണിയാണെങ്കിലോ? ഓപ്പണറോ വണ്‍ഡൗണ്‍ ബാറ്ററോ ആയി
ന്യൂഡൽഹി: ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ കളിക്കാർ നേരിടുന്ന മാനസിക വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ തുറന്നുപറയുന്നു. ഐക്യുഒ ഇന്ത്യ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടയിലാണ് കളികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന നിമിഷങ്ങളിൽ കളിക്കാർ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ച് ശ്രേയസ് പറഞ്ഞത്. ആത്മവിശ്വാസത്തിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നുമാണ് പലപ്പോഴും
കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഏഷ്യ കപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച ദുബൈയിൽ പരിശീലനം ആരംഭിച്ച ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 38 ഡിഗ്രി താപനിലയെയും അവഗണിച്ച് രാത്രി വൈകിയും നെറ്റ്സിൽ പരിശീലനം ചെയ്ത സഞ്ജു തന്റെ ഏറ്റവും മികച്ച പ്രകടനം രാജ്യത്തിനായി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. കെസിഎല്ലിലെ മികച്ച ഫോം
ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതുമുതൽ തുടരുന്ന നിരവധി ആശങ്കകളും ഉയർന്നു വരുന്ന നിരവധി ചോദ്യങ്ങളുമുണ്ട്. മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഉത്തരം കണ്ടത്തേണ്ട ചോദ്യങ്ങൾ ബാക്കിയാണ്. കിരീടം നിലനിർത്തുകയെന്ന ദൗത്യത്തോടെയിറങ്ങുന്ന നായകൻ സൂര്യകുമാർ യാദവിനെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങൾ വലിയ ആശയക്കുഴപ്പമാണ്
അബുദാബി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയക്രമത്തിൽ മാറ്റം. കടുത്ത ചൂട് കാരണം മത്സരങ്ങൾ വൈകി തുടങ്ങാനാണ് സംഘടകർ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ സമയം വൈകിട്ട് 6 മണിക്ക് മത്സരങ്ങൾ തുടങ്ങണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ കാലാവസ്ഥ പരിഗണിച്ച് എടുത്ത തീരുമാനത്തിൽ, ഇനി എല്ലാ മത്സരങ്ങളും അര


























