തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി മേയർ അധികാരത്തിലേറിയതിന് പിന്നാലെ മുൻ മേയറും സി.പി.എമ്മിന്റെ യുവനേതാവുമായ ആര്യാ രാജേന്ദ്രനെതിരെ പരാതി. മേയറായി വി.വി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മേയർക്ക് മുന്നിൽ ആദ്യ പരാതിയെത്തുന്നത്. ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജിയിൽ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ കോടതിയുടെ നോട്ടീസ്. താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ നിന്ന് ഇരുവരേയും ഒഴിവാക്കിയതിനെതിരെ ആണ് യദു ഹർജി നൽകിയിരുന്നത്. ഈ ഹർജി പരിഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുൻ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും എതിരെ നോട്ടീസയച്ചത്.
ആര്യാ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപക്വമെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. പത്തു വോട്ടിന് എഐസിസി നേതൃത്വം മാറണമെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തലയെന്നും എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളേയും കടന്നാക്രമിച്ചു കൊണ്ടുള്ളതാണ് എംവി ജയരാജന്റെ കുറിപ്പ്. ആര്യ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ എൽ എച്ച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കണ്ടോൺമെന്റ് എസ് ഐ എന്നിവർക്കാണ് യദു വക്കീൽ നോട്ടീസയച്ചത്. കേസ് ശരിയായ ദിശയിലല്ല പോയതെന്നും തനിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു. ഏപ്രിൽ 28




















