ഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനം സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയ പാനലിന്റെ ശുപാർശകൾ നവംബർ 20 ന് സുപ്രീംകോടതി അംഗീകരിച്ചു. പ്രാദേശിക ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലുള്ള ഏതൊരു ഭൂപ്രകൃതിയും ആരവല്ലി കുന്നുകളുടെ ഭാഗമായി പരിഗണിക്കാമെന്ന ശുപാർശയാണ് കോടതി അംഗീകരിച്ചത്.

















