തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അംഗനവാടി മെനു പരിഷ്കരണത്തിനെതിരെ വിമർശനവുമായി അംഗനവാടി ജീവനക്കാർ. മുട്ട ബിരിയാണി, പിടി, പുലാവ്, ഇഡ്ലി, കൊഴുക്കട്ട, പായസം എന്നിങ്ങനെ നീളുന്നതാണ് അംഗനവാടിയിലെ പുതുക്കിയ മെനു. പുതുക്കിയ മെനു വന്നിട്ടും സർക്കാർ നൽകുന്നത് റേഷനരി മാത്രമാണെന്നാണ് വിമർശനം.