കണ്ണൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം നേതാവ് പി.ജയരാജന്റെ മകൻ. അമൃതാനന്ദമയിയെ കേരള സർക്കാർ ആദരിച്ച ചടങ്ങിന് പിന്നാലെയാണ് ജയിൻ രാജ് പരിഹാസ കുറിപ്പുമായി രംഗത്തെത്തുന്നത്. വല്യ ഡെക്കറേഷനൊന്നും വേണ്ട, സുധാമണി അതു മതി എന്നായിരുന്നു ജയിൻ രാജിന്റെ പരിഹാസ കുറിപ്പ്.

















