വാഷിങ്ടൺ: സർക്കാർ ഷട്ട്ഡൗൺ തുടരുന്നതിനാൽ അമേരിക്ക പ്രതിസന്ധിയിലായിരിക്കുകയാണ്. ഷട്ട്ഡൗൺ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനജീവിതം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടതോടെ, തുടർച്ചയായി പതിനൊന്നാം തവണയും ബില്ല് പാസാകാതെ പോകുന്ന അവസ്ഥയാണ്
ഫെഡറൽ സർക്കാരിന് പണം ചെലവഴിക്കാൻ നിയമപരമായ അനുമതി ലഭിക്കാത്തപ്പോഴാണ് അമേരിക്കയിൽ ഗവൺമെന്റ് ഷട്ട്ഡൗൺ സംഭവിക്കുന്നത്. പ്രതിനിധി സഭയും സെനറ്റും അടങ്ങുന്ന കോൺഗ്രസിലെ നിയമനിർമ്മാതാക്കൾ സമയപരിധിക്ക് മുമ്പ് ഒരു ബജറ്റിലോ താൽക്കാലിക ഫണ്ടിംഗ് പദ്ധതിയിലോ യോജിക്കാത്തതാണ് ഈ സ്ഥിതിയ്ക്ക് കാരണം. നിയമനിർമാണ സഭയുടെ അംഗീകാരമില്ലാതെ സർക്കാരിന് പണം ചെലവഴിക്കുക സാധ്യമല്ല. ഇതോടെ
ന്യഡൽഹി: എച്ച്1ബി വീസിൽ വർധനവ് പുതിയ അപേക്ഷകർക്ക് മാത്രമാണ് ബാധകമെന്ന് അമേരിക്ക വീസയ്ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്തുമെന്ന തീരുമാനത്തിലെ ആശങ്ക അകറ്റി അമേരിക്കൻ പ്രസ് സെക്രട്ടറിയാണ് രംഗത്തെത്തിയത്. പുതുക്കിയ നിരക്ക് പുതിയ അപേക്ഷകൾക്ക് മാത്രമാണ് ബാധകമാവുക. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസ് ആണെന്നും അമേരിക്ക വ്യക്തമാക്കി. നിലവിൽ വീസയുള്ളവർക്ക്
വാഷിങ്ടൻ: അമേരിക്കൻ പൊലീസിന്റെ വെടിയേറ്റാണ് തെലങ്കാനയിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ മുഹമ്മദ് നിസാമുദീൻ എന്ന മുപ്പതുകാരൻ കൊല്ലപ്പെടുന്നത്. കാലിഫോർണിയയിലെ സാന്റ ക്ലാരയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന വീട്ടിലാണ് പൊലീസെത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുന്നത്. പൊലീസും മുഹമ്മദ് നിസാമിദീന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. എന്നാൽ




















