പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പൊലീസ് നടപടി തുടരുന്നു. ശബരിമല ഉദ്യോഗസ്ഥനായിരുന്ന എസ് ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പടി ശബരിമലയ്ക്ക് പുറത്തുകൊണ്ടുപോകുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ.

















