തിരുവനന്തപുരം: വിവാഹദിനത്തിൽ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് അപകടത്തിൽ പെട്ടത്. ചാർജിംഗ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.
മലപ്പുറം: പാണ്ടിക്കാട് പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ വി രജീഷിനെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രജീഷ് സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചിട്ടുണ്ട്. ഒരു കാറിലും രണ്ട് ഇരുചക്ര വാഹനങ്ങളിലുമാണ്
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പത്തനംതിട്ട വടശ്ശേരിക്കരയിൽ വച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാൽ അപകടത്തിൽ അറ്റുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ ഉണ്ടായ
തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിനി പാലത്തിൽ നിന്നും ചാടി. വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ നാട്ടുകാർ പിന്നാലെ ചാടി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കരക്കെടുക്കുമ്പോള്‍ വിദ്യാര്‍ഥിനി അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാട്ടാക്കടയിലെ
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂളഅ ബസ് പിന്നോട്ടെടുക്കുന്നതിനിടെ പ്ലേ സ്കൂൾ വിദ്യാർഥിയുടെ ദേഹത്ത് കയറി ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലാണ് സംഭവം. ഹെയ്‌സൽ ബെൻ (4) എന്ന വിദ്യാർഥിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇനായ ഫൈസൽ എന്ന വിദ്യർഥിക്ക് കാലിനും പരിക്കേറ്റു. സ്കൂൾ ബസിൽ വന്നിറങ്ങിയ ഹെയ്സൽ ബെൻ ക്ലാസിലേക്ക് പോകാനായി ബസിന് പിന്നിലൂടെ നടക്കുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്‍റെ കാൽ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്‍റെ ഭാഗമാണെന്നാണ് നിഗമനം. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരൻ മരിച്ചിരുന്നു. അപകടത്തിൽ മനോഹരന്‍റെ കാൽ വേര്‍പ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും.
അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ ആംബുലൻസിന് തീപിടിച്ചു. പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്‌പി) മനോഹർസിങ് ജഡേജ പറഞ്ഞു. മൊദാസ പട്ടണത്തിൽ നിന്ന് ഒരു
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും റോഡിൽ പകപോക്കൽ. റോഡിൽ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ കൊലപാതകശ്രമം. ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ സുകൃത് കേശവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26-ന് സദാശിവനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദ്യം അപകടമായി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക
ആലപ്പുഴ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എംപിയുമായ കെ. സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന ഭയത്തിൽ ആയിരുന്നു നാട്ടുകാർ. ഇതുസംബന്ധിച്ച് നിരവധി തവണ കേന്ദ്ര സർക്കാരിന് കത്തയച്ചതും മുന്നറിയിപ്പുകൾ നൽകിയതുമാണ് എന്ന് അദ്ദേഹം പറഞ്ഞു. “മനുഷ്യജീവിതത്തിന്


























