Homepage Featured News Sports

വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം കാണാതായി; ഡീആക്ടിവേറ്റ് ചെയ്തോ എന്ന് ആരാധകർ

ഡൽഹി: വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ന് പുലർച്ചെ മുതൽ മണിക്കൂറുകളോളം കാണാതായി. ‘ഈ പേജ് ലഭ്യമല്ല’ എന്ന സന്ദേശമായിരുന്നു പേജ് തിരഞ്ഞവർക്ക് കാണാൻ സാധിച്ചത്. തുടർന്ന് ആരാധകർ വിരാട് കോലിയുടെ ഫാൻ പേജുകളിലും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലും ചോദ്യങ്ങൾ നിറച്ചു. ഡീആക്ടിവേറ്റ് ചെയ്തോ, ഹാക്ക് ചെയ്യപ്പെട്ടോ, കോലിക്ക് എന്തുപറ്റി, തുടങ്ങിയ സംശയങ്ങളായിരുന്നു ആരാധകർക്ക്.

എന്നാൽ മണിക്കൂറുകള്‍ക്ക് ശേഷം കോലിയുടെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന താര ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ഏകദിന പരമ്പരക്ക് ശേഷം അനുഷ്കക്കൊപ്പം ലണ്ടനിലാണ് കോലി ഉള്ളത്. ഇതിനിടയിലാണ് അക്കൗണ്ട് കാണാതായതും പിന്നീട് തിരിച്ചുവന്നതും. എന്നാൽ വിരാട് കോലിയുടെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മറ്റു അക്കൗണ്ടുകൾ തടസ്സമില്ലാതെ തന്നെ പ്രവർത്തിച്ചിരുന്നു.

Related Posts