Cricket Homepage Featured Sports

എതിര്‍ ടീം ഇന്ത്യയാണോ? എന്നാ ഒരു സെഞ്ചുറി അടിക്കാം; ഇത് മിച്ചല്‍ സ്‌റ്റൈല്‍ !

ന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനു സെഞ്ചുറി. 131 പന്തുകള്‍ നേരിട്ട് 15 ഫോറും മൂന്ന് സിക്‌സും സഹിതം 137 റണ്‍സാണ് മിച്ചല്‍ നേടിയത്.

രണ്ടാം ഏകദിനത്തിലും മിച്ചല്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയിരുന്നു. 117 പന്തില്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന മിച്ചല്‍ കളിയിലെ താരവുമായി. ഒന്നാം ഏകദിനത്തില്‍ ആകട്ടെ 71 പന്തുകളില്‍ 84 റണ്‍സും നേടി.

ഇന്ത്യക്കെതിരായ മിച്ചലിന്റെ അവസാന ആറ് ഇന്നിങ്‌സുകള്‍ അതില്‍ നാല് സെഞ്ചുറികളുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും. ഇന്ത്യയെ കണ്ടാല്‍ ചുരുങ്ങിയത് ഒരു അര്‍ധ സെഞ്ചുറിയെങ്കിലും നേടുന്ന താരമാണ് മിച്ചലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 176 ശരാശരിയില്‍ 352 റണ്‍സാണ് നേടിയിരിക്കുന്നത്. റണ്‍വേട്ടക്കാരിലും മിച്ചലാണ് ഒന്നാമത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 31 ഫോറുകളും എട്ട് സിക്‌സുകളും താരം നേടിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മിച്ചല്‍ ഇപ്പോള്‍. 29 ഇന്നിങ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ചുറികള്‍ നേടിയ നഥാന്‍ ആസ്റ്റില്‍ ആണ് ഒന്നാമത്. വെറും 11 ഇന്നിങ്‌സുകളില്‍ നിന്ന് നാല് സെഞ്ചുറിയുമായി മിച്ചല്‍ രണ്ടാം സ്ഥാനത്തുണ്ട്. രാജ്യാന്തര ഏകദിനത്തില്‍ ഒന്‍പത് സെഞ്ചുറികളാണ് മിച്ചല്‍ ഇതുവരെ നേടിയിരിക്കുന്നത്. അതില്‍ നാലെണ്ണവും ഇന്ത്യക്കെതിരെ. മാത്രമല്ല മിച്ചലിന്റെ ഏറ്റവും ഉയര്‍ന്ന മൂന്ന് സ്‌കോറുകളും ഇന്ത്യക്കെതിരെ ഉള്ളതാണ്.

Related Posts