ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും നിർണായകമാണ് ഇന്നത്തെ മത്സരം. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും നിലവിൽ 1-1 എന്ന നിലയിലാണ്. അതേസമയം ടീമിൽ ചില മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ടീമില്‍ ന്യൂസിലന്‍ഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ഇന്ത്യ അര്‍ഷ്ദീപ് സിംഗിനെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ആദ്യ ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയിൽ ഇതുവരെ നടന്ന പതിനാറ് ഏകദിന പരമ്പരകളിൽ ഇതുവരെ കിവീസിന് വിജയിക്കാനായിട്ടില്ല. എന്നാൽ 2024ല്‍ ഇന്ത്യയിലെ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് തൂത്തുവാരിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിച്ച് സീരീസ് നേടാനായാൽ ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ന്യൂസിലൻഡിന്റെ സ്വപ്നമാണ് യാഥാർഥ്യമാകുക.
ഇന്നത്തെ മത്സരത്തിൽ ഇതുവരെ ആദ്യ രണ്ടു ഓവറുകളിലായി രണ്ടുവിക്കറ്റുകൾ ന്യൂസിലന്‍ഡിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ് എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടപ്പെട്ടത്. ഹര്‍ഷിത് റാണയുടെ പന്തിൽ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകിയാണ് ഡെവോണ്‍ കോണ്‍വേ പുറത്തായത്. അര്‍ഷ്ദീപ് സിംഗിന്റെ പന്തിൽ ഹെന്റി നിക്കോള്‍സും കൂടാരം കയറി. 5 റൺസിനാണ് ഡെവോണ്‍ കോണ്‍വേ പുറത്തായത്. ഹെന്റി നിക്കോള്‍സിന് റണ്ണൊന്നും നേടാനായില്ല. നിലവിൽ വില്‍ യംഗും ഡാരില്‍ മിച്ചല്ലുമാണ് ക്രീസിൽ.
ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനത്തിൽ ഓപ്പണർമാരായ ശുഭ്മാന്‍ ഗിൽ, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ , മൈക്കല്‍ ബ്രേസ്വെല്‍ , സക്കറി ഫൗള്‍ക്‌സ്, ജെയ്ഡന്‍ ലെനോക്‌സ്, കൈല്‍ ജാമിസണ്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് എന്നിവരാണ് ന്യൂസിലാൻഡിന്റെ പ്ലേയിംഗ് ഇലവൻ ടീമിലുള്ളത്.
















