Cricket Homepage Featured Sports

ആഷസ് അവസാന ടെസ്റ്റിലും ഓസീസ്; ഇംഗ്ലണ്ടിന് നാണക്കേട്

ഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. ആതിഥേയരായ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കളി തീര്‍ത്തു.

സ്‌കോര്‍ കാര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് – 384 നു ഓള്‍ഔട്ട്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് – 567 നു ഓള്‍ഔട്ട്

ഓസ്‌ട്രേലിയയ്ക്കു ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സ് ലീഡ്.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് – 342 നു ഓള്‍ഔട്ട്

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് – 161/5

ഒന്നാം ഇന്നിങ്‌സില്‍ 166 പന്തില്‍ 163 റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് രണ്ടാം ഇന്നിങ്‌സില്‍ 35 പന്തില്‍ 29 റണ്‍സെടുത്തു. മര്‍നസ് ലബുഷെയ്ന്‍ (40 പന്തില്‍ 37), ജേക് വെതറാള്‍ഡ് (40 പന്തില്‍ 34) എന്നിവരും ഓസ്‌ട്രേലിയയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി. ട്രാവിസ് ഹെഡാണ് കളിയിലെ താരം. നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം ഇന്നിങ്‌സില്‍ 220 പന്തില്‍ 138 റണ്‍സ് നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 342 ല്‍ അവസാനിപ്പിക്കാന്‍ കാരണം മിച്ചല്‍ സ്റ്റാര്‍ക്കും ബ്യു വെബ്സ്റ്ററുമാണ്. ഇരുവരും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. സ്‌കോട്ട് ബോളണ്ടിനു രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ്. ഒന്നാം ഇന്നിങ്‌സില്‍ മിച്ചല്‍ നാസര്‍ ഓസ്‌ട്രേലിയയ്ക്കായി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

അഞ്ച് കളികളില്‍ നിന്ന് 31 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയിലെ താരം. വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രണ്ടന്‍ കാര്‍സിനേക്കാള്‍ ഒന്‍പത് വിക്കറ്റുകള്‍ സ്റ്റാര്‍ക്കിനു കൂടുതലുണ്ട്. അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പര 4-1 നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നാല് കളികള്‍ തോറ്റതോടെ ഇംഗ്ലണ്ടിന്റെ വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മോഹവും പൊലിഞ്ഞു.

ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ എട്ട് വിക്കറ്റിനു ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ നാല് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റില്‍ 82 റണ്‍സിനായിരുന്നു ഓസീസ് ജയം. ആഷസ് പരമ്പര നഷ്ടത്തോടെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്തായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Related Posts