Homepage Featured News Sports

ഷൈജു ദാമോദരന് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം

കൊച്ചി: പ്രമുഖ സ്പോർട്സ് കമന്റേറ്ററായ ഷൈജു ദാമോദരന് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം. കമന്ററി വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്‌കാരമാണ് ഷൈജുവിന്‌ ലഭിച്ചിരിക്കുന്നത്.ദേശീയവും അന്താരാഷ്ട്രവുമായ നിരവധി കായിക വേദികളിൽ മലയാളത്തിലെ ശബ്ദമാണ് ഷൈജു ദാമോദരൻ. സ്പോർട്സ് ആങ്കർ , പ്രസന്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷത്തിലേറെ കായിക മാധ്യമപ്രവർത്തനം പരിചയവുമുണ്ട്.

ചരിത്രത്തിലെ ആദ്യ വേൾഡ് കപ്പ് ഫുട്ബോൾ മലയാളം ലൈവ് ടിവി കമൻന്ററി ചെയ്തത് ഷൈജു ദാമോദരൻ ആയിരുന്നു.

Related Posts