കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ സിംബാബ്വെയ്ക്ക് അട്ടിമറി വിജയം. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസെടുത്ത സിംബാബ്വെയ്ക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 170 എന്ന വിജയലക്ഷ്യം നേടാനാകാതെ 19.3 ഓവറില്‍ 146 റണ്‍സിന് ഓള് ഔട്ടായി.
44 പന്തില്‍ 65 റണ്‍സെടുത്ത മാറ്റ് റെഷൻഷാ, 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെൽ, 17 റണ്‍സെടുത്ത ക്യാപ്റ്റൻ ട്രാവിസ് ഹെഡ് എന്നിവർക്ക് മാത്രമാണ് റൺസ് രണ്ടക്കം കടത്താനായത്. സിംബാവെയുടെ ബ്ലെസിംഗ് മുസറബാനിയും ബ്രാഡ് ഇവാന്‍സും മൂന്ന് വീതം വിക്കറ്റ് നേടി.
ആദ്യ മത്സരത്തില്‍ ഒമാനെ തോല്പിച്ച സിംബാബ്വെ ഓസ്ട്രേലിയയോടുള്ള ജയത്തോടെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ നിലനിർത്തി. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്പിച്ചിരുന്നെങ്കിലും സിംബാവെയോട് തോറ്റതോടെ ഓസീസിന് ശ്രീലങ്കക്കെതിരെയും ഒമാനെതിരെയുമുള്ള മത്സരങ്ങൾ നിർണായകമായി.
















