ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മുഹമ്മദ് സിറാജിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യക്കായി രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ടീമിലുള്ളതിനാല്‍ സിറാജിനു ലോകകപ്പ് ടീമിലെത്താനുള്ള വഴികള്‍ അടയുകയായിരുന്നു.
ഓള്‍റൗണ്ടര്‍ കൂടിയായതിനാല്‍ ബൗളിങ്ങില്‍ സിറാജിനു താഴെ നിന്നിട്ടും ഹര്‍ഷിത് റാണയ്ക്കു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചിരുന്നു. പരിശീലനത്തിനിടെ റാണയ്ക്കു പരുക്കേറ്റപ്പോഴാണ് സിറാജിനു ലോകകപ്പ് ടീമിലേക്കു വിളിയെത്തുന്നത്.
ടീമിലെത്തിയെങ്കിലും യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ സിറാജ് ഇറങ്ങില്ലെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ബുംറയും അര്‍ഷ്ദീപുമുള്ള പ്ലേയിങ് ഇലവനില്‍ ഉള്ളപ്പോള്‍ സിറാജ് കളിക്കേണ്ടിവരില്ലെന്ന് ഉറപ്പായിരുന്നു. അപ്പോഴാണ് അടുത്ത ട്വിസ്റ്റ് എത്തുന്നത്. ബുംറയ്ക്കും പരുക്ക് കാരണം വിശ്രമം അനുവദിച്ചു. പകരം സിറാജ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ എത്തി.
ലോകകപ്പ് ടീമില്‍ ഇല്ലാത്തതുകൊണ്ട് അവധിക്കാലം ആഘോഷിക്കാന്‍ യുറോപ്പിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു സിറാജ്. അതിനിടയിലാണ് താരത്തിനു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ വിളിയെത്തുന്നത്.
നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇന്ത്യക്കായി വിക്കറ്റ് വേട്ട ആരംഭിച്ചതും സിറാജ് തന്നെ. ലോകകപ്പ് ടീമിലേക്കുള്ള വിളിയെ കുറിച്ച് യുഎസ്എയ്‌ക്കെതിരായ മത്സരശേഷം സിറാജ് മനസുതുറന്നു, ‘ പെട്ടന്നായിരുന്നു സൂര്യ ഭായിയുടെ (സൂര്യകുമാര്‍ യാദവ്) വിളിയെത്തിയത്. വേഗം ബാഗ് പാക്ക് ചെയ്യുക, എന്നിട്ട് ടീമിനൊപ്പം ചേരണം എന്ന് സൂര്യ ഭായ് എന്നോടു പറഞ്ഞു. ഇത് ഒരിക്കലും സംഭവിക്കുന്നതല്ല, അതുകൊണ്ട് ചുമ്മാ തമാശ കളിക്കരുതെന്ന് ഞാന്‍ സൂര്യ ഭായിയോടു തിരിച്ചു പറഞ്ഞു. കാര്യമായാണ് പറയുന്നതെന്നും വേഗം ടീമിനൊപ്പം ചേരണമെന്നും അദ്ദേഹം എന്നോടു ആവര്‍ത്തിച്ചു,’ സിറാജ് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ വിളിയെത്തിയ ഉടനെ ബാഗ് പാക്ക് ചെയ്തു ഇറങ്ങുകയായിരുന്നെന്നും സിറാജ് പറയുന്നു. ദൈവത്തിന്റെ പദ്ധതികള്‍ ആര്‍ക്കും മാറ്റാന്‍ കഴിയില്ല. ഇത് ദൈവഹിതമാണ്, ഞാന്‍ വന്നു..ഇന്ത്യക്കായി കളിച്ചു – സിറാജ് കൂട്ടിച്ചേര്‍ത്തു.
















