Cricket Homepage Featured Sports

വെടിക്കെട്ട് താരം വൈഭവ് ഇന്ത്യന്‍ ടീമിലേക്കു എത്തുമോ?

ണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. 15 കാരന്‍ വൈഭവ് സൂര്യവന്‍ശിയുടെ മിന്നുംപ്രകടനമാണ് ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണായകമായത്. കളിയിലെ താരവും ലോകകപ്പിലെ താരവും വൈഭവ് തന്നെ.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 നു ഓള്‍ഔട്ട് ആയി. വൈഭവ് സൂര്യവന്‍ശി 80 പന്തില്‍ 15 ഫോറും 15 സിക്‌സും സഹിതം 175 റണ്‍സ് നേടിയാണ് ഫൈനലിലെ താരമായത്. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 62.71 ശരാശരിയില്‍ 439 റണ്‍സാണ് വൈഭവ് നേടിയത്. 30 സിക്‌സും 40 ഫോറുകളും താരം നേടി.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിനു പിന്നാലെ അണ്ടര്‍ 19 ലും ആഭ്യന്തര ക്രിക്കറ്റിലും വൈഭവ് തിളങ്ങുമ്പോള്‍ രാജ്യാന്തര ടീമിലേക്കു ഉടന്‍ വിളിയെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഐസിസിയുടെ 2020 ലെ നിയന്ത്രണ പ്രകാരം വൈഭവ് സൂര്യവന്‍ശിക്കു ഉടന്‍ രാജ്യാന്തര ടീമിലെത്താന്‍ സാധിക്കില്ല.

ഐസിസി നിയമപ്രകാരം രാജ്യാന്തര ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും കുറഞ്ഞത് 15 വയസ് കഴിഞ്ഞിരിക്കണം. വൈഭവിനു അടുത്ത മാസമേ 15 വയസ് ആകൂ. മാര്‍ച്ച് 27 നാണ് വൈഭവിനു 15 വയസ് തികയൂ.

മാത്രമല്ല വൈഭവിനു അത്ര എളുപ്പത്തില്‍ രാജ്യാന്തര ടീമില്‍ എത്തുക സാധ്യമല്ല. അതിനു കാരണം നിലവില്‍ ടീമില്‍ ഉള്ള താരങ്ങളും അവരുടെ പ്രായവുമാണ്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മൂവര്‍ക്കും 27 ല്‍ താഴെയാണ് പ്രായം. മികച്ച ഫോമില്‍ തുടരുകയാണെങ്കില്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ശേഷം മാത്രമേ 14 കാരനായ വൈഭവിലേക്ക് കാര്യങ്ങള്‍ എത്തൂ.

Related Posts