Cricket Homepage Featured Sports

ട്വന്റി 20 ലോകകപ്പിനു ഇന്ന് തുടക്കം; എവിടെ കാണാം? ഇന്ത്യയുടെ മത്സരക്രമം എങ്ങനെ?

കുട്ടിക്രിക്കറ്റ് മാമാങ്കം ഇന്നുമുതല്‍. 20 ടീമുകളാണ് ഇത്തവണ ടി20 ലോകകപ്പ് കളിക്കുന്നത്. ഉദ്ഘാടന മത്സരം കൊളംബോയില്‍ വെച്ച്. ഇന്ത്യന്‍ സമയം രാവിലെ 11 നു കളി ആരംഭിക്കും. പാക്കിസ്ഥാനു നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍.

ഇന്ത്യയുടെ ആദ്യ മത്സരവും ഇന്നാണ്. മുംബൈ വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ യുഎസ്എയാണ് ഇന്ത്യക്കു എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഏഴിനു കളി ആരംഭിക്കും.

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലാണ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുക. ജിയോ ഹോട്ട് സ്റ്റാറാണ് ഒടിടി പ്ലാറ്റ്‌ഫോം.

പാക്കിസ്ഥാന്‍, യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം അനിശ്ചിതത്വത്തിലാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ കളിക്കാന്‍ സാധ്യത കുറവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്യാപ്റ്റനു രണ്ട് പോയിന്റെ അനുവദിക്കേണ്ടിവരും.

ഗ്രൂപ്പ് ബി : ഒമാന്‍, അയര്‍ലന്‍ഡ്, സിംബാബ്വെ, ശ്രീലങ്ക, ഓസ്‌ട്രേലിയ

ഗ്രൂപ്പ് സി : ഇറ്റലി, നേപ്പാള്‍, സ്‌കോട്ട്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്

ഗ്രൂപ്പ് ഡി : അഫ്ഗാനിസ്ഥാന്‍, കാനഡ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, യുഎഇ

ഗ്രൂപ്പിലെ മറ്റു നാല് ടീമുകളുമായും ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കണം.

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

  1. ഇന്ത്യ-യുഎസ്എ (ഇന്ന്)
  2. ഇന്ത്യ – നമീബിയ (ഫെബ്രുവരി 12)
  3. ഇന്ത്യ – പാക്കിസ്ഥാന്‍ (ഫെബ്രുവരി 15)
  4. ഇന്ത്യ – നെതര്‍ലന്‍ഡ്‌സ് (ഫെബ്രുവരി 18)

യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ

Related Posts