2024 ആവര്‍ത്തിച്ചു ! ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇത്തവണയും മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിനു തിരിച്ചടിയായത്.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനു ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ചു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ ഇറങ്ങിയപ്പോള്‍ തിലക് വര്‍മ മൂന്നാമനായി ക്രീസിലെത്തി.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ഇഷാന്‍, കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു സ്ഥാനം ലഭിക്കണമെങ്കില്‍ ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരില്‍ ഒരാള്‍ ഫോംഔട്ട് ആകണം. അടുത്ത മത്സരത്തിലും ഇന്ത്യ ഇതേ പ്ലേയിങ് ഇലവനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.
അതേസമയം ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.
അഭിഷേക് ശര്‍മ (പൂജ്യം), ഇഷാന്‍ കിഷന്‍ (16 പന്തില്‍ 20), തിലക് വര്‍മ (16 പന്തില്‍ 25), ശിവം ദുബെ (പൂജ്യം), റിങ്കു സിങ് (14 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇപ്പോള്‍ ക്രീസില്‍.
















