Cricket Homepage Featured Sports

യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ യുവത്വം; ഓസ്ട്രേലിയക്കെതിരെ വമ്പൻ ജയം

ബ്രിസ്ബേൻ: അണ്ടർ 19 യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ അണ്ടർ 19 ടീം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിൽ 51 റൺസിൻറെ വമ്പൻ ജയവുമായാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്. വൈഭവ് സൂര്യവൻഷി, അഭിഗ്യാൻ കുണ്ടു, വിഹാൻ മൽഹോത്ര എന്നിവരുടെ അർധസെഞ്ചുറികൾ നേടി 49.4 ഓവറിൽ 300 റൺസെടുത്ത് ഓൾ ഔട്ടായപ്പോൾ ഓസ്ട്രേലിയയുടെ ജെയ്ഡന് ഡ്രാപ്പർ സെഞ്ചുറി നേടിയെങ്കിലും ടീമിന് 47.2 ഓവറിൽ 249 റൺസിൽ ഓൾ ഔട്ട് ആകേണ്ടി വന്നു.

മത്സര പരമ്പരയിലെ ആദ്യ മത്സരം ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചിത്. രണ്ടാം മത്സരത്തൽ മികച്ച ജയം നേടിയതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ അവസാനത്തെ മത്സരം വെളളിയാഴ്ച നടക്കും. 301 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 30ാം ഓവറിൽ 109-6 എന്ന നിലയിൽ തകർന്നുവെങ്കിലും, ആറാമനായി ഇറങ്ങിയ ജെയ്ഡൻ ഹാർപ്പർ (107) ആര്യൻ ശർമ്മ (38)യുമായി ചേർന്ന് 102 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി ടീമിന് പ്രതീക്ഷ നൽകി. എന്നാൽ ഹാർപ്പറെ പുറത്താക്കി ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ ആ കൂട്ടുകെട്ട് തകർത്തതോടെ ഓസീസ് പോരാട്ടം ചുരുങ്ങിയ സമയം മാത്രമേ നിലനിന്നുള്ളൂ. ഇന്ത്യക്കായി ആയുഷ് മാത്രെ നാലോവറിൽ 27 റൺസിന് മൂന്ന് വിക്കറ്റും കനിഷ്ക് ചൗഹാൻ രണ്ട് വിക്കറ്റും നേടി.

മുമ്പ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ക്യാപ്റ്റൻ ആയുഷ് മാത്രെ (0) രണ്ടാം പന്തിൽ പുറത്തായെങ്കിലും, വൈഭവ് സൂര്യവൻഷി (70), വിഹാൻ മൽഹോത്ര (70), അഭിഗ്യാൻ കുണ്ടു (71) എന്നിവരുടെ അർധസെഞ്ചുറികൾ ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു. ഓസ്ട്രേലിയക്കായി വിൽ ബ്രോം മൂന്ന് വിക്കറ്റെടുത്തു.

Related Posts