ലണ്ടന്‍: 2026 ലോകകപ്പിൽ മെസിയുണ്ടാകുമോ ? ഫുട്‌ബോള്‍ ലോകത്ത് പടർന്നുപിടിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് അർജന്റീന താരം കിസ്റ്റ്യന്‍ റൊമേറോ. തന്റെ അഭിപ്രായത്തില്‍ മെസി മത്സരങ്ങള്‍ക്ക് ഫിറ്റാണ്. അദ്ദേഹം ലോകകപ്പിന് ഉറപ്പായും ടീമിനൊപ്പം ഉണ്ടാകും. അര്‍ജന്റെന്‍ ടീമിലെ എല്ലാവര്‍ക്കും മെസിക്കൊപ്പം കളിക്കുക എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും മെസി ലോകകപ്പിനുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നുമാണ് റൊമേറൊ പറയുന്നത്.
പരുക്കുകൾ അലട്ടുന്ന മെസി അര്‍ജന്റീനയുടെ അവസാന ലോകകപ്പ് യോഗ്യത മത്സരം കളിച്ചിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കുകയും ചെയ്തു. എങ്കിലും ലാറ്റിനമേരിക്കയില്‍ നിന്ന് ഒന്നാം സ്ഥാനവുമായാണ് അർജന്റീന സംഘം ലോകകപ്പിനെത്തുക. മെസിയുടെ പരുക്കുകൾ പരിഗണിച്ച് ഇന്റര്‍ മയാമിയും പരിശീലകരും പ്രത്യേക ശ്രദ്ധ കൊടുത്താണ് താരത്തെ ഗ്രൗണ്ടിലിറക്കുന്നത്. മെസിക്ക് പരുക്കുണ്ടാകാതെ കാക്കേണ്ടത് അത്രയ്ക്ക് പ്രാധാന്യമേറിയ കാര്യം തന്നെയാണ്.
ഖത്തറിൽ ടീമിനെ നയിച്ചപോലെ ലീഡർ ഷിപ് ഏറ്റെടുത്തു മുന്നേറണം എന്ന് തന്നെയാണ് മെസ്സിയുടെ തീരുമാനം.ഫൈനലിസിമ പോരാട്ടത്തിൽ 2026 മാര്‍ച്ച് 23മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും, മത്സരത്തിനായി തെരഞ്ഞെടുക്കും എന്നാണ് അറിയുന്നത്. അര്‍ജന്റീന-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടത്തിന്റെ വേദി എവിടെയാകും എന്ന് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. മുമ്പ് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ നേഷന്‍സ് കപ്പ് എന്ന പേരിലറിയപ്പെട്ടിരുന്ന മത്സരം 2022ലാണ് ഫൈനലിസിമ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
















