Cricket Homepage Featured Sports

ഇന്ത്യ എ ടീമിനെ പന്ത് നയിക്കും; സര്‍ഫ്രാസ് ഖാനു ‘ഫുള്‍സ്റ്റോപ്പ്’

ക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്‍പത് വരെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എ ടീമിനെ റിഷഭ് പന്ത് നയിക്കും. കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റ പന്ത് മൂന്ന് മാസത്തിലേറെയായി വിശ്രമത്തിലായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് പന്തിനെ ഇന്ത്യ എ ടീമിന്റെ നായകനാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെയാണ് ആദ്യ ചതുര്‍ദിന ടെസ്റ്റ്. നവംബര്‍ ആറ് മുതല്‍ ഒന്‍പത് വരെ രണ്ടാം ടെസ്റ്റ്. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആണ് രണ്ട് മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുക. അതിനുശേഷം നവംബര്‍ 14 മുതല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്ത് ടീമിന്റെ ഭാഗമാകും. സായ് സുദര്‍ശന്‍ ആണ് ഇന്ത്യ എ ടീമിന്റെ ഉപനായകന്‍.

അതേസമയം സര്‍ഫ്രാസ് ഖാനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. സര്‍ഫ്രാസിനു ഇനി ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കില്ലെന്നാണ് എ ടീം പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ലഭിച്ച അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതും പ്രായവുമാണ് സര്‍ഫ്രാസിനു തിരിച്ചടിയായിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും സര്‍ഫ്രാസിനെ തഴഞ്ഞിരുന്നു.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യ എ ടീം: റിഷഭ് പന്ത് (നായകന്‍), ആയുഷ് മാത്രേ, എന്‍ ജഗദീശന്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദര്‍, ഹര്‍ഷ് ദുബെ, തനുഷ് കൊട്ട്യാന്‍, മാനവ് സുത്താര്‍, അന്‍ഷുല്‍ കംബോജ്, യാഷ് താക്കൂര്‍, ആയുഷ് ബദോനി, ശരണ്‍ഷ് ജയിന്‍

രണ്ടാം ടെസ്റ്റിനുള്ള ടീം: റിഷഭ് പന്ത് (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, ധ്രുവ് ജുറല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, ഹര്‍ഷ് ദുബെ, തനുഷ് കൊട്ട്യന്‍, മാനവ് സുത്താര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍, അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

Related Posts