ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു ഒക്ടോബര്‍ 19 ഞായറാഴ്ച തുടക്കമാകും. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ഇന്ത്യക്കായി അവസാനമായി കളിച്ചത്.
ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുക മിച്ചല്‍ മാര്‍ഷ്. പരുക്കിനെ തുടര്‍ന്നാണ് കമ്മിന്‍സിനു ഇന്ത്യക്കെതിരായ പരമ്പര നഷ്ടമാകുന്നത്.
ഒന്നാം ഏകദിനം – പെര്‍ത്ത് സ്റ്റേഡിയം – ഒക്ടോബര്‍ 19 ഞായര്‍, ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതല്‍
രണ്ടാം ഏകദിനം – അഡ്‌ലെയ്ഡ് ഓവല്‍ – ഒക്ടോബര്‍ 23 വ്യാഴം – ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതല്‍
മൂന്നാം ഏകദിനം – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് – ഒക്ടോബര്‍ 25 ശനി – ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതല്‍
ജിയോ സിനിമ ആപ്പിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും മത്സരങ്ങള്‍ തത്സമയം കാണാം.
ഇന്ത്യ, സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
ഓസ്‌ട്രേലിയ, സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കോണ്‍ലി, ബെന്‍ ഡ്വാര്‍ഷ്യൂസ്, നഥാന്‍ ഏലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹന്‍മെന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു റെന്‍ഷാ, മാത്യു ഷോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്
















