Cricket Homepage Featured Sports

അങ്ങനെ നിനക്ക് ടോസ് കിട്ടിയല്ലേ’; ഗില്ലിനെ ട്രോളി ഗംഭീര്‍, ഒപ്പംചേര്‍ന്ന് ബുംറയും

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ടോസിങ്ങിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ട്രോളി പരിശീലകന്‍ ഗൗതം ഗംഭീറും സഹതാരങ്ങളും. കാരണം മറ്റൊന്നുമല്ല, ക്യാപ്റ്റന്‍സിയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്.

തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട താരമാണ് ഗില്‍. അതുകൊണ്ടാണ് ഗംഭീറും സഹതാരങ്ങളും നായകനെ ട്രോളിയത്. ഇത്തവണയും ടോസ് പോകുമെന്ന് കരുതിയാണ് എല്ലാവരും നിന്നിരുന്നത്. ആ സമയത്താണ് ടോസ് ലഭിച്ച ഗില്‍ ബാറ്റിങ് തിരഞ്ഞെടുത്ത് ടീം ഡ്രസിങ് റൂമിലേക്ക് തിരിച്ചുനടന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ പരമ്പരയിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഒന്നാം ടെസ്റ്റിലും ഗില്ലിനു ടോസ് ലഭിച്ചില്ല. ഒടുവില്‍ രണ്ടാം ടെസ്റ്റില്‍ ടോസ് ജയിച്ചപ്പോള്‍ ഗില്ലിനും ചിരിയടക്കാനായില്ല.

ഗില്ലിനു ടോസ് ലഭിച്ചതറിഞ്ഞ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉടന്‍ ട്രോളുമായി എത്തി. ടോസിനു ശേഷം തിരിച്ചുവരികയായിരുന്ന ഗില്ലിനെ പിടിച്ചുനിര്‍ത്തി ഗംഭീര്‍ പറഞ്ഞത്, ‘ടോസ് നഷ്ടമായെന്നു കരുതി ബുംറ ബൗളിങ്ങിനുള്ള റണ്ണപ്പ് മാര്‍ക്ക് ചെയ്തു തുടങ്ങി’ എന്നാണ് ഗംഭീര്‍ ട്രോളിയത്. താന്‍ മാത്രമല്ല സിറാജും റണ്ണപ്പ് മാര്‍ക്ക് ചെയ്യാന്‍ പോകുകയായിരുന്നെന്ന് ബുംറയും ക്യാപ്റ്റനെ ട്രോളി. ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ ടോസ് ജയിച്ച ഗില്ലിനെ അനുമോദിക്കുക വരെ ചെയ്തു.

Related Posts