കൊളംബോ: വനിതാ ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ 248 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസിന് പുറത്തായി. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് ആയിരുന്നു തെരഞ്ഞടുത്തിരുന്നത്.
പാക്കിസ്താനെതിരെ 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണര്‍മാരായി പ്രതിക റാവലും സ്മൃതി മന്ദാനയുമാണ് കളത്തിലിറങ്ങിയത്. 23 റൺസെടുത്ത സ്മൃതി മന്താനയുടെ വിക്കറ്റാണ് ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത്. തുടർന്ന് 31 റൺസുമായി പ്രതികയും പുറത്തായി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഹർലീൻ ഡിയോളും ചേർന്ന് ഇന്ത്യയെ നൂറു റൺസ് കടത്തി. ഹർമൻപ്രീത് കൗർ 19 റൺസ് നേടി പുറത്തായി. തുടർന്ന് ബാറ്റ് ചെയ്ത ജമീമ റോഡിഗ്രസുമായി ചേര്‍ന്ന് ഡിയോള്‍ ടീമിനെ 150 കടത്തി. 65 റൺസ് നേടിയാണ് ഡിയോൾ മടങ്ങിയത്.
ജെമീമ 32 റണ്‍സെടുത്തപ്പോള്‍ ദീപ്തി ശര്‍മ 25 ഉം, സ്‌നേഹ റാണ 20 ഉം റൺസ് നേടി. റിച്ച ഘോഷ് 20 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. പാകിസ്താന്റെ ഡയാന ബൈഗ് നാല് വിക്കറ്റെടുത്തു.
അതേസമയം വനിതാ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ നിലപാട് തുടർന്നു. മത്സരത്തിനു മുമ്പ് പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ഫാത്തിമാ സനയ്ക്ക് കൈ കൊടുക്കാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസിന് ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങുകയായിരുന്നു.
ഏഷ്യാകപ്പിൽ ഇന്ത്യൻ പുരുഷ ടീമും സമാനമായ നിലപാടായിരുന്നു സ്വീകരിച്ചത്. വനിതാ ലോകകപ്പിലും ഹസ്തദാനത്തിന് തയ്യാറാകില്ലെന്ന് നേരത്തേ തന്നെ ബിസിസിഐ സെക്രട്ടറി ദേവജീത് സായ്കിയ വ്യക്തമാക്കിയിരുന്നു. മത്സരത്തിന് ശേഷവും ഇന്ത്യൻ താരങ്ങൾ പാക്കിസ്താൻ കളിക്കാർക്ക് കൈ കൊടുക്കില്ല.
















