ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 162 റൺസിന് പുറത്തായി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. 44.1 ഓവറിലാണ് വിൻഡീസ് 162 റൺസിലെത്തിയത്. 48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസപ്രീത് ബുംറ മൂന്ന് വിക്കറ്റും വീഴ്ത്തി.
നാലാം ഓവറിൽ തന്നെ ഓപ്പണർ ചന്ദ്രപോളിനെ നഷ്ടമായി വിൻഡീസിന് എട്ട് റൺസെടുത്ത ക്യാമ്പ്ബെല്ലിന്റെ വിക്കറ്റും പിന്നാലെ പോയി. ബ്രാണ്ടൻ കിങ് (13), അലിക് അതനസ് (12), റോസ്റ്റൻ ചെയ്സ് (24) എന്നിവരെ മടക്കിയ സിറാജ് വിൻഡീസ് മധ്യനിരയുടെ നടുവൊടിച്ചു. ഷായ് ഹോപിന്റെയും ജസ്റ്റിൻ ഗ്രീവ്സിന്റെയും ചെറുത്തുനില്പാണ് വിൻഡീസിനെ 150 കടത്തിയത്.
















