Cricket Homepage Featured Sports

ഏഷ്യ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് വിട്ടുനൽകാമെന്ന് മൊഹ്സിൻ നഖ്വി; എന്നാൽ ഒരു കണ്ടീഷൻ!

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയ സംഭവങ്ങൾക്കാണ് ഏഷ്യ കപ്പ് ഫൈനൽ വേദിയായത്. ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലുറച്ചു നിന്നതോടെ നഖ്വി ട്രോഫിയുമായി തന്റെ ഹോട്ടൽ റൂമിലേക്ക് പോയതും ഇന്ത്യയുടെ പ്രതീകാത്മക കിരീടാഘോഷവുമെല്ലാം വലിയ ചർച്ചയായിരുന്നു. നഖ്വിയുടെ നടപടി പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചു. ഇപ്പോഴിതാ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫി തിരികെ നൽകാൻ നഖ്വി തയ്യാറാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ഫൈനൽ കഴിഞ്ഞിട്ട് രണ്ട് ദിവസമായി, ട്രോഫിയും വിജയികളുടെ മെഡലുകളും എപ്പോൾ, എങ്ങനെ ഇന്ത്യൻ ടീമിന് എത്തിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും തന്നെയില്ല. അതേസമയം, ഇന്ത്യൻ ടീം ദുബായിൽ നിന്ന് ഇതിനകം നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പാക് മന്ത്രി കൂടിയായ മെഹ്സിൻ നഖ്വി ഒരു നിബന്ധനയോടെ ട്രോഫി വിട്ടു നനൽകാമെന്ന് അറിച്ചതായി ക്രിക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നത്. 

ഫൈനൽ വേദിയിൽ ട്രോഫി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന ഇന്ത്യൻ ടീമിന് ട്രോഫിയും മെഡലുകളും കൈമാറാൻ ഒരു ഔദ്യോഗിക പരിപാടി തന്നെ സംഘടിപ്പിക്കണമെന്നതാണ് മെഹ്സിൻ നഖ്വിയുടെ ആവശ്യം. ഈ പരിപാടിയിൽ താൻ തന്നെയായിരിക്കും ട്രോഫി സമ്മാനിക്കുകയെന്നും നഖ്‌വി സംഘാടകരെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ, അത്തരമൊരു ക്രമീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

നേരത്തെ, ട്രോഫിയും മെഡലുകളും ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ നഖ്‌വിയെ വിമർശിച്ചിരുന്നു. “പാകിസ്ഥാന്റെ പ്രധാന നേതാക്കളിൽ ഒരാളായ എസിസി ചെയർമാനിൽ നിന്ന് ട്രോഫി വാങ്ങേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനാൽ ഞങ്ങൾ അത് അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കില്ല,” ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എഎൻഐയോട് പറഞ്ഞു. ഇക്കാര്യം ഐസിസിയെ അറിയിക്കാൻ ബിസിസിഐ തീരുമാനിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. “ആ മാന്യൻ മെഡലുകൾക്കൊപ്പം ട്രോഫിയും കൊണ്ടുപോകുമെന്ന് ഇതിനർത്ഥമില്ല. ഇത് വളരെ നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് നഖ്വി. ഫൈനലില്‍ ജയിച്ചാല്‍ എസിസി (ഏഷ്യല്‍ ക്രിക്കറ്റ് കൗണ്‍സില്‍) പ്രസിഡന്റില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ നിലപാടെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് പാക് മന്ത്രിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തത്. മത്സരശേഷം ഒന്നരമണിക്കൂറോളം അനിശ്ചിതത്വം തുടര്‍ന്നു. നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു. എന്നാല്‍ താന്‍ തന്നെ കിരീടം സമ്മാനിക്കുമെന്നായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. ഇതേ തുടര്‍ന്ന് മാച്ച് പ്രസന്റേഷന്‍ ചടങ്ങ് ആരംഭിക്കാന്‍ വൈകി.

Related Posts