Cricket Homepage Featured Sports

‘നോ ഡൗട്ട്, സഞ്ജു ഫിക്‌സ്ഡ്’; ലോകകപ്പ് സാധ്യത ഇലവന്‍ ഇങ്ങനെ

ഫെബ്രുവരി ഏഴിനു ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ഓപ്പണര്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെ. സയദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇടംകൈയന്‍ ബാറ്റര്‍ – വിക്കറ്റ് കീപ്പര്‍ താരം ഇഷാന്‍ കിഷന്‍ ടീമിലുണ്ടെങ്കിലും പ്രധാന പരിഗണന സഞ്ജുവിനു ആയിരിക്കുമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികളിലും സഞ്ജുവായിരിക്കും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ഫെബ്രുവരി ഏഴിനു യുഎസ്എയ്‌ക്കെതിരെയും ഫെബ്രുവരി 12 നു നമീബിയയ്‌ക്കെതിരെയും ഇന്ത്യക്കു കളികളുണ്ട്. ഈ രണ്ട് കളികളില്‍ സഞ്ജു നിരാശപ്പെടുത്തിയാല്‍ മാത്രം ഫെബ്രുവരി 15 നു നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇഷാന്‍ കിഷനു അവസരം നല്‍കും. ഫിനിഷര്‍മാരായി ശിവം ദുബെയും റിങ്കു സിങ്ങും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നും ഉറപ്പാണ്.

ഇന്ത്യ, സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി / കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്

ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇങ്ങനെ:

  1. ഇന്ത്യ vs യുഎസ്എ – ഫെബ്രുവരി 7
  2. ഇന്ത്യ vs നമീബിയ – ഫെബ്രുവരി 12
  3. ഇന്ത്യ vs പാക്കിസ്ഥാന്‍ – ഫെബ്രുവരി 15
  4. ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ് – ഫെബ്രുവരി 18

ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.

Related Posts