ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ടി20 നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോംഔട്ട്. നായകസ്ഥാനം ഏറ്റെടുത്ത ശേഷം ഒരു അര്‍ധ സെഞ്ചുറി പോലും താരം നേടിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിലും സൂര്യ അമ്പേ നിരാശപ്പെടുത്തിയിരുന്നു.
ഒന്നാം ടി20 മത്സരത്തില്‍ 11 പന്തില്‍ 12 റണ്‍സെടുത്താണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. രണ്ടാം ടി20 യില്‍ നാല് പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സുമായി പുറത്തായി. മൂന്നാം മത്സരത്തില്‍ 12 (11) ആണ് താരം നേടിയത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെങ്കിലും സൂര്യ തിളങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഇന്നിങ്സുകളില്‍ 26 പന്തുകളില്‍ നിന്ന് വെറും 29 റണ്‍സാണ് സൂര്യക്ക് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കൊണ്ടാണോ സൂര്യ ബാറ്റിങ്ങില്‍ മോശം പ്രകടനം നടത്തുന്നതെന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കുന്നു. അതേസമയം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷമുള്ള സമ്മര്‍ദ്ദമില്ലാത്ത കളികളില്‍ പോലും സൂര്യ ഇതേ ഫോംഔട്ട് ആവര്‍ത്തിച്ചിട്ടുമുണ്ട്.
ക്യാപ്റ്റന്‍സി ലഭിച്ച ശേഷമുള്ള സൂര്യകുമാര്‍ യാദവിന്റെ 20 ഇന്നിങ്‌സുകള്‍
21 (17)
4 (9)
1 (4)
12 (7)
14 (7)
0 (4)
2 (3)
7* (2)
47* (37)
0 (3)
5 (11)
12 (13)
1 (5)
39* (24)
1 (4)
24 (11)
20 (10)
12 (11)
5 (4)
12 (11)
ഇതില്‍ ഒന്‍പത് തവണ സൂര്യ ഒറ്റയക്കത്തിനു പുറത്തായി. ക്യാപ്റ്റന്‍സി നേടിയ ശേഷം താരത്തിനു ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ല. 37 പന്തില്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റന്‍സി ഇല്ലായിരുന്നെങ്കില്‍ സൂര്യ ഈ ഫോമും വെച്ച് ടീമില്‍ തുടരില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സൂര്യയെ നായകസ്ഥാനത്തു നിന്ന് മാറ്റിയാല്‍ ബാറ്റിങ്ങില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
















