Football Homepage Featured Sports

ആരാധകരെ ശാന്തരാകുവിന്‍; ലോകകപ്പില്‍ മെസി-റൊണാള്‍ഡോ പോരിനു സാധ്യത

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പുകളും മത്സരക്രമങ്ങളും തീരുമാനമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന-പോര്‍ച്ചുഗല്‍ മത്സരം വരുന്ന രീതിയിലാണ് ഇത്തവണത്തെ മത്സരക്രമം. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ അത് ചരിത്രമാകും.

ഗ്രൂപ്പ് ‘കെ’യിലാണ് പോര്‍ച്ചുഗല്‍. ഉസ്ബക്കിസ്ഥാന്‍, കൊളംബിയ, യോഗ്യത മത്സരങ്ങളുടെ പ്ലേ ഓഫില്‍ ഒന്നാം സ്ഥാനക്കാരായി എത്തുന്ന ടീം എന്നിങ്ങനെയാണ് പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പ് ‘കെ’യില്‍ ഉണ്ടാകുക. ജൂണ്‍ 11 നു ആരംഭിക്കുന്ന ലോകകപ്പ് ജൂലൈ 19 വരെ നീളും.

ഗ്രൂപ്പ് ‘ജെ’യിലാണ് അര്‍ജന്റീന. അല്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദ്ദാന്‍ എന്നിവരാണ് അര്‍ജന്റീനയ്‌ക്കൊപ്പം ഈ ഗ്രൂപ്പിലുള്ളത്.

12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് 2026 ഫിഫ ലോകകപ്പ് കളിക്കുക. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഓരോ ടീം പുറത്താകും. പിന്നീട് 32 ടീമുകളുടെ റൗണ്ട്. അതിനുശേഷമായിരിക്കും പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും. ഗ്രൂപ്പില്‍ നിന്ന് അനായാസം അര്‍ജന്റീനയും പോര്‍ച്ചുഗലും അവസാന 32 ലേക്ക് എത്തിയേക്കാം. അതിനുശേഷമുള്ള പ്രയാണം ക്വാര്‍ട്ടര്‍ വരെ തുടര്‍ന്നാല്‍ ഇരു ടീമുകളും തമ്മിലുള്ള വാശിയേറിയ പോര് കാണാം.

ഗ്രൂപ്പ് എ – മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക, കൊറിയ റിപ്പബ്ലിക്ക്, യോഗ്യത പ്ലേ ഓഫിലെ വിജയി

ഗ്രൂപ്പ് ബി – കാനഡ, പ്ലേ ഓഫ് വിജയി, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്

ഗ്രൂപ്പ് സി – ബ്രസീല്‍, മൊറോക്കോ, ഹൈതി, സ്‌കോട്ട്‌ലന്‍ഡ്

ഗ്രൂപ്പ് ഡി – യുഎസ്എ, പരഗ്വായ്, ഓസ്‌ട്രേലിയ, പ്ലേ ഓഫ് വിജയി

ഗ്രൂപ്പ് ഇ – ജര്‍മനി, കുറാക്വാ, കോട്ട് ഡി ഐവറി, ഇക്വഡോര്‍

ഗ്രൂപ്പ് എഫ് – നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, പ്ലേ ഓഫ് വിജയി, ടുണീഷ്യ

ഗ്രൂപ്പ് ജി – ബെല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലന്‍ഡ്

ഗ്രൂപ്പ് എച്ച് – സ്‌പെയിന്‍, കാബോ വെര്‍ദേ, സൗദി അറേബ്യ, ഉറുഗ്വായ്

ഗ്രൂപ്പ് ഐ – ഫ്രാന്‍സ്, സെനഗല്‍, പ്ലേ ഓഫ് വിജയി, നോര്‍വേ

ഗ്രൂപ്പ് ജെ – അര്‍ജന്റീന, അല്‍ജീരിയ, ഓസ്‌ട്രേലിയ, ജോര്‍ദ്ദാന്‍

ഗ്രൂപ്പ് കെ – പോര്‍ച്ചുഗല്‍, യോഗ്യത പ്ലേ ഓഫ് വിജയി, ഉസ്ബക്കിസ്ഥാന്‍, കൊളംബിയ

ഗ്രൂപ്പ് എല്‍ – ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ

Related Posts