മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗ് അനിൽ ബോർക്കറാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കേണ്ട ദിവസം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.
ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അനുരാഗ്, അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒബിസി വിഭാഗത്തിൽ 1475 റാങ്ക് നേടിയിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ മെഡിക്കൽ കോളേജിലാണ് എംബിബിസ് അഡ്മിഷൻ ലഭിച്ചത്. അഡ്മിഷനായി രാവിലെ വീട്ടുകാർ തയ്യാറാകുമ്പോഴാണ് അനുരാഗിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യ കുറിപ്പിൽ ഡോക്ടറാകാൻ താൽപര്യമില്ലെന്നും ബിസിനസിലേക്ക് പോകാനാണ് ആഗ്രഹമെന്നുമാണ് അനുരാഗ് കുറിച്ചതെന്ന് പൊലീസ് പറയുന്നു.
















