Homepage Featured Kerala News

കോൺഫിഡന്റ് ഗ്രൂപ്പ് സിഇഒ റോയ് ജീവനൊടുക്കി

കൊച്ചി: പ്രമുഖ ബിൽഡറും, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം.

റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയ് സ്വയം വെടിയുതിർക്കുകയായിരുന്നു. 

കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും, വീടും കേന്ദ്രീകരിച്ച് ഇ.ഡി പരിശോധന നടന്നിരുന്നു എന്നാണ് വിവരം. നിർമ്മാതാവും പ്രമുഖ ടി.വി ഷോകളുടെ സ്പോൺസറുമാണ് സി ജെ റോയ്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts