Homepage Featured Kerala News

തലസ്ഥാന നഗരിയിൽ വി എസ് സെന്റർ; ബജറ്റില്‍ 20 കോടി രൂപ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമയാണ് വിഎസിന്റെ സമര ജീവിതം, വിഎസിന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനും കഴിയുന്ന കഴിയുന്ന ഒരു കേന്ദ്രമായി വിഎസ് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കും. അതിനായി 20 കോടി വകയിരുത്തന്നതായി ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.

2025 ജൂലൈ 21 നാണ് വിഎസ് അച്യുതാനന്ദൻ അന്തരിച്ചത്. ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന്‌ തവണപ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Related Posts