Homepage Featured Kerala News

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കോട്ടയം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസിന്‍റെ പേരില്‍ ആണ് അറസ്റ്റ് ഭീഷണി നടത്തിയത്.

വാട്സ് ആപ്പ് വഴി മുംബൈ പൊലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്‍റെ ആധാർ ഉപയോഗിച്ച്‌ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഭീഷണി. മുംബൈ പൊലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു.

തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts