Homepage Featured India News

കേരളത്തിന്റെ അഭിമാനം; ജോബി മാത്യുവിന് കേന്ദ്ര സർക്കാരിൻറെ ആദരം

ന്യൂഡൽഹി: കായികലോകത്ത് ഉയരങ്ങൾ കീഴടക്കിയ ജോബി മാത്യുവിന് കേന്ദ്ര സർക്കാരിൻറെ ആദരം. പഞ്ചഗുസ്തി, പാരപവർലിഫ്റ്റിങ്, ഡ്വാർഫ് ഒളിമ്പിക്സ് ഉൾപ്പെടെ വിവിധ കായിക ഭാഗങ്ങളിലായി 32 ലോക മെഡലുകൾ സ്വന്തമാക്കിയ താരമാണ് ജോബി മാത്യു. ശാരീരിക വെല്ലുവിളികൾ കാരണം ജീവിതം പ്രതിസന്ധിയിലായവർക്ക് ആത്മവിശ്വാസം പകരുകയാണ് തൻറെ ലക്ഷ്യമെന്ന് ജോബി പറഞ്ഞു. റിപ്പബ്ലിക് ദിന പ്രത്യേക ക്ഷണിതാവായി എത്തിയ ജോബിയെ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുകൻ എന്നിവരാണ് ആകാശവാണി ഭവനിൽ ആദരിച്ചത്. വാർത്താവിതരണ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിച്ചത്.

കായിക മേഖലയ്ക്ക് രാജ്യാന്തര തലത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയ ജോബിയെ കുറിച്ച് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചിരുന്നു. ഭിന്നശേഷിക്കാരുടെ പ്രതിനിധിയായാണ് അദ്ദേഹം കേന്ദ്രത്തിലെ ആദരവ് ഏറ്റുവാങ്ങിയത് പരിപാടിയുടെ പ്രധാനമന്ത്രി അടുത്ത കാണാനായതിൽ സന്തോഷം പങ്കുവെച്ചു നർത്തകി കൂടിയായ ഭാര്യയും അമേയ പിള്ളയും ജോബിക്കൊപ്പം ഡൽഹിയിൽ എത്തിയിരുന്നു

Related Posts