Homepage Featured Kerala News

വിദ്യാഭ്യാസ മന്ത്രിക്കായി കുട്ടികളടക്കം രംഗത്ത്; പേടിച്ചു പിന്മാറി സതീശന്‍, നിയമസഭയില്‍ സംഭവിച്ചത്

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ നടത്തിയ പരിഹാസത്തില്‍ യു-ടേണ്‍ അടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിദ്യാര്‍ഥികള്‍ അടക്കം തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതോടെയാണ് സതീശന്റെ പിന്നോട്ടുപോക്ക്.

‘ ഇങ്ങനെയൊരു വിദ്യാഭ്യാസ മന്ത്രിയുടെ കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഓര്‍ത്ത് കഷ്ടം തോന്നുന്നു’ എന്നടക്കം മന്ത്രിയെ ‘ഇവന്‍’ എന്ന് അഭിസംബോധന ചെയ്തും സതീശന്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഇന്ന് നിയമസഭയില്‍ എത്തിയപ്പോള്‍ സതീശന്‍ പ്രതിരോധത്തില്‍ ആകുകയായിരുന്നു.

മന്ത്രിയെ അവഹേളിച്ചു സംസാരിച്ചതിനു ഭരണപക്ഷ എംഎല്‍എമാര്‍ അടക്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഇതിനിടെയാണ് സതീശന്‍ താന്‍ മുന്‍പ് പറഞ്ഞ പരാമര്‍ശത്തില്‍ നിന്ന് യു-ടേണ്‍ അടിച്ചത്. മന്ത്രി ‘അവന്‍’ ‘ഇവന്‍’ എന്നൊന്നും താന്‍ വിളിച്ചിട്ടില്ലെന്നാണ് സതീശന്‍ സഭയില്‍ പറഞ്ഞത്.

വിദ്യാഭ്യാസമന്ത്രിക്കെതിരെ സതീശന്‍ നടത്തിയ പരാമര്‍ശം നിലവാരമില്ലാത്തതെന്നാണ് ഇന്നലെ വിദ്യാര്‍ഥികള്‍ അടക്കം വിമര്‍ശിച്ചത്. മാധ്യമങ്ങളിലും പ്രതിപക്ഷ നേതാവിന്റെ ഭാഷയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് നിലപാട് മാറ്റാന്‍ സതീശനെ നിര്‍ബന്ധിതനാക്കിയത്.

അതേസമയം പ്രതിപക്ഷ നേതാവിനെ വിടാന്‍ വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും ഉദ്ദേശമില്ല. നിയമസഭാ സമ്മേളനത്തിനു പിന്നാലെ സതീശന്‍ ഇന്നലെ പറഞ്ഞതും ഇന്ന് പറഞ്ഞതും എന്താണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തന്നെ സമൂഹമാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവെച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം കടുപ്പിക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം.

https://www.facebook.com/share/r/187SUHgYhx

Related Posts