Homepage Featured Kerala News

ശശി തരൂർ സിപിഎമ്മിലേക്കോ?; മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി തരൂർ ഇന്ന് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കോൺ​ഗ്രസ് നേതൃത്വവുമായുള്ള എതിർപ്പ് തുടരുന്നതിനിടെ ശശി തരൂർ സിപിഎമ്മിനോട് അടുക്കുന്നതായി മാധ്യമ റിപ്പോർട്ട്. മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി തരൂർ ഇന്ന് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചിരുന്നു. വ്യവസായിയും തരൂരും ഇന്ന് വൈകീട്ട് ദുബായിൽ വച്ച് കൂടിക്കാഴ്ച നടത്തും. അതേസമയം ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് നേതൃത്വവും ശ്രമിക്കുന്നുണ്ട്.

തരൂരിനെ കാണാൻ രാഹുൽ​ഗാന്ധി തന്നെ നേരിട്ട് എത്തുമെന്ന് സൂചനയുണ്ട്. മുമ്പ് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചിരുന്നു. എന്നാൽ മല്ലികാർജുൻ ഖാർ​ഗെയെയായിരുന്നു രാഹുൽ​ഗാന്ധി പിന്തുണച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ തരൂരിനെ പിണക്കാതിരിക്കാനാണ് രാഹുൽ തന്നെ നേരിട്ട് എത്താൻ തീരുമാനിച്ചതെന്നാണ് സൂചന. യുവാക്കൾക്കിടയിലും പ്രൊഫഷണലുകൾക്കിടയിലും നിർണായകസ്വാധീനമുള്ള നേതാവാണ് ശശി തരൂരെന്നും അദ്ദേഹം കോൺ​ഗ്രസ് വിട്ടാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുമാണ് പാർട്ടിയുടെ നി​ഗമനം.

വിഷയത്തിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. ആർക്കും എൽഡിഎഫിലേക്ക് കടന്നുവരാമെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. പാർട്ടികൾക്കും വ്യക്തികൾക്കും കടന്നുവരാമെന്നും ഇടതിനോട് യോജിപ്പുണ്ടെങ്കിൽ സഹകരിക്കാമെന്നുമാണ് എൽഡിഎഫ് നിലപാടെന്നാണ് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Related Posts