Homepage Featured Kerala News

എന്റെ പൊന്നേ !!! സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3,960 രൂപ വർധിച്ച്‌ പവന് 1,17,120 രൂപയായി. ഗ്രാമിന് 495 രൂപ ഉയർന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സർവകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ പ്രകടമാകുന്ന അസാധാരണമായ ഈ വർദ്ധനവ് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില താഴ്ന്നു തുടങ്ങിയിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും 3% ജിഎസ്ടിയും മറ്റ് സെസ്സുകളും ചേർക്കുമ്പോൾ ഒരു പവൻ സ്വർണ്ണത്തിന് ഉപഭോക്താവ് ശരാശരി 1.25 ലക്ഷം രൂപയെങ്കിലും ചിലവാക്കേണ്ടി വരുന്ന സാഹചര്യമാണിപ്പോൾ.

Related Posts