Homepage Featured Kerala News

കർണാടകത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ; തവർചന്ദ് ഗെഹലോട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നീക്കം

ബാം​ഗ്ലൂർ: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കർണാടക സർക്കാർ. ഈ വർഷത്തെ ആദ്യ നിയമസഭാസമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് കർണാടക ​ഗവർണറായ തവർചന്ദ് ഗെഹലോട്ട് ഇറങ്ങിപ്പോയിരുന്നു. മന്ത്രിസഭ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ തയ്യാറാവാതിരുന്ന ​ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകാനും ആലോചനയുണ്ട്. വിഷയം കഴിഞ്ഞ ദിവസം വൈകീട്ട് ചേർന്ന മന്ത്രിസഭായോ​ഗം ചർച്ച ചെയ്തു.

ഇന്നലെയായിരുന്നു നിയമസഭാസമ്മേളനം നടന്നത്. മന്ത്രിസഭ അം​ഗീകരിച്ച നയപ്രഖ്യാപനപ്രസം​ഗം പേരിനുമാത്രം വായിച്ച ​ഗവർണർ ദേശീയ ഗാനം പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോയിരുന്നു. മന്ത്രിസഭാ ഉപദേശക സമിതിയുടെ യോഗം ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്. ഇന്നത്തെ നിയമസഭാ നടപടികൾക്ക് മുമ്പാകും മന്ത്രിസഭാ ഉപദേശക സമിതിയുടെ യോഗം ചേരുക.

Related Posts