ഡൽഹി: ജമ്മുവിലെ ദോഡയിൽ സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ 10 സൈനികർക്ക് വീരമൃത്യു. വാഹനത്തിലുണ്ടായ 9 സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്.
ദോഡയിലൂടെ ഉയർന്ന പ്രദേശത്തേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് സൈനികരുടെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ഉദ്ദംപൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
















