ഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കാൻ കേന്ദ്രസർക്കാർ. ഫിറ്റ്നസ് പരിശോധനയ്ക്ക് ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദേശം നൽകി. ടെസ്റ്റിൽ പരാജയപ്പെട്ട വാണിജ്യ വാണിജ്യ വാഹനങ്ങളെ പൊളിച്ചു നീക്കാനും നിർദേശമുണ്ട്. പുതിയ കരട് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങളുള്ളത്.
1989 ൽ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തും. വാഹനത്തിൻ്റെ വിശദമായ പരിശോധനാ റിപ്പോർട്ട്, രണ്ട് കളർ ഫോട്ടോകൾ/ഒരു വീഡിയോ എന്നിവ ഫിറ്റനസ് ലഭിക്കാൻ നിർബന്ധമാക്കും. അംഗീകൃത ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളോ പരിശോധന നടത്തുന്ന ഓഫീസർമാരോ ഫിറ്റ്നസ് എടുക്കുന്ന വാഹനത്തിന്‍റെ 10 സെക്കൻഡിൽ കൂടുതലുള്ള വീഡിയോ ചിത്രീകരിക്കുകയും അപ്‍ലോഡ് ചെയ്യുകയും വേണമെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു.
രജിസ്ട്രേഷൻ പ്ലേറ്റ്, ഷാസി നമ്പർ, എഞ്ചിൻ നമ്പർ, തുടങ്ങിയവ വീഡിയോയിൽ വ്യക്തമാകണം. വാഹനത്തെ മുന്നിൽ നിന്നും പിന്നിൽ നിന്നും ഇരുവശത്തുനിന്നും കാണിക്കുന്നതാകണം വീഡിയോ എന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്.
















