Homepage Featured Kerala News

മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു; എൻഎസ്എസ്- എസ്എൻഡിപി കൂട്ടുകെട്ടിൽ തെറ്റില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

എൻഎസ്എസ് -എസ്എൻഡിപി കൂട്ടുകെട്ടിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവിനെ അവർ എതിർക്കുന്നത് അവരോട് ചോദിക്കണം. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നതാണ് ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോയിട്ടുള്ളൂവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Posts