Homepage Featured India News

മലയാളത്തിനടക്കം പുരസ്കാരമേർപ്പെടുത്തി തമിഴ്നാട് സർക്കാർ; 5 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്നതാണ് ‘സെമ്മൊഴി അവാർഡ്’

ചെന്നൈ: മലയാളത്തിനടക്കം പുരസ്കാരമേർപ്പെടുത്തി തമിഴ്നാട് സർക്കാർ. 5 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്ന സെമ്മൊഴി എന്ന പുരസ്കാരമാണ് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയത്. മലയാളം തമിഴ് ഉൾപ്പെടെ ഏഴ് പ്രധാന ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികൾക്കാണ് പുരസ്കാരം. തമിഴിനും മലയാളത്തിനും പുറമേ തെലുങ്കു, ഒഡിയ, മറാത്തി, കന്നഡ, ബം​ഗാളി എന്നീ ഭാഷകളിലെ കൃതികൾക്കാണ് അവാർഡ് ഏർപ്പെടുത്തിയത്.

തമിഴ്നാട് ഏർപ്പെടുത്തുന്ന ദേശീയ തലത്തിലുള്ള പുരസ്കാരമാണ് സെമ്മൊഴി അവാർഡ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തടഞ്ഞ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. സാഹിത്യത്തെയും കലയെയും രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഡിസംബർ 18-ന് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം സാംസ്‌കാരിക മന്ത്രാലയം തടഞ്ഞിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച എഴുത്തുകാർക്ക് പുരസ്കാരം നൽകുന്നതാണ് സാംസ്‌കാരിക മന്ത്രാലയം തടഞ്ഞത്.

Related Posts