Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: സ്വർണത്തിൽ കുറവുണ്ടായെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം

തിരുവനന്തപുരം: ശബരിമലയിൽ സ്വർണക്കൊള്ള നടന്നെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ സ്ഥിരീകരണം. വി.എസ്.എസ്.സിയുടെ പരിശോധനാ റിപ്പോർട്ടിലാണ് സ്ഥിരീകരണം. കട്ടിള, ദ്വാരപാലകശിൽപ്പം എന്നിവയിലെ പാളികളിൽ പൂശിയ സ്വർണത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ടിൽ സ്ഥിരീകരണമുള്ളത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യം ചെയ്താണ് സ്വർണത്തിൽ കുറവുള്ളതായി കണ്ടെത്തിയത്. എസ്ഐടി വിശദമായി റിപ്പോർട്ട് പഠിച്ചശേഷം നി​ഗമനങ്ങൾ ഉൾപ്പെട്ട അന്വേഷണ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കഴിഞ്ഞ ദിവസം വിജിലൻസിന് സമർപ്പിച്ചിരുന്നു. കൊല്ലം വിജിലൻസ് കോടതിക്കാണ് വി.എസ്.എസ്.സി റിപ്പോർട്ട് നൽകിയത്. തുടർന്ന് വിജിലൻസ് കോടതി ഇന്നലെ റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി. 15 സാമ്പിളുകളിൽ നടത്തിയ ശാസ്ത്രീയ പരിശോധനാഫലമാണ് റിപ്പോർട്ടിലുള്ളത്. സ്വർണത്തിന്റെ കാലപ്പഴക്കവും തൂക്കവും പരിശോധനയിൽ നിർണയിച്ചിട്ടുണ്ട്. എഡിജിപി എച്ച് വെങ്കിടേഷ് ആണ് റിപ്പോർട്ട് നാളെ ഹൈക്കോടതിക്ക് നൽകുന്നത്.

Related Posts